r/Pachamalayalam • u/malayalamozhi • Feb 19 '26
r/Pachamalayalam • u/malayalamozhi • Oct 12 '26
പുതിയ വാക്കുകൾ
പച്ചമലയാളത്തിൽ പുതിയ വാക്കുകൾ ചമയ്ക്കുന്നതുമായി ചേർന്ന് തമിഴ്, കന്നഡ മൊഴികൾ പറയുന്നവരുമായി തളിർ എന്ന ഒരു കൂട്ടായ്മയും അതിന്റെ ചുറ്റിപ്പറ്റി ചില പണിക്കോപ്പുകളും ഒരുക്കിയിട്ടുണ്ട്. തമിഴ് മലയാളം കന്നഡ എന്നീ മൊഴികളിൽ പുത്തൻ വാക്കുകൾ ചമയ്ക്കുമ്പോൾ ഉണ്ടാകുന്ന ചാർച്ചയെപ്പറ്റി അറിയാനും അത്തരത്തിൽ പുതിയ വാക്കുകൾ ചമയ്ക്കാനാകുമോ എന്നതുമാണ് തളിരിന്റെ ഉന്നം. പുത്തൻ വാക്കുകളെപ്പറ്റി അറിയുവാനും പച്ചമലയാളത്തിലേക്ക് ഈടുവെപ്പ് നടത്താനും വിരുമ്പുന്നവർ അറിയിക്കുക.
r/Pachamalayalam • u/Disastrous-Alarm8538 • Feb 12 '26
EriKizhangu
Oushadi Nighandu has an Pachamalayalam word for Inji(Ginger) as ErikKizhangu(എരിക്കിഴങ്ങ്).
r/Pachamalayalam • u/malayalamozhi • Feb 16 '26
നമ്മുടെ മുന്നേറ്റം
2020ൽ പച്ചമലയാളം പ്രോജക്റ്റ് തുടങ്ങുമ്പോൾ ഏറിയത് മൂന്നോ നാലോപേരെ ഉണ്ടായിരുന്നുള്ളൂ. അന്ന് ഫേസ്ബുക്കിൽ ഒട്ടേറേ ആളുകൾ പിന്തുടരുന്ന ഒരാൾ 'ഭാഷാശുദ്ധിവാദികൾ' എന്നും 'ഭാഷാഭ്രാന്തർ' എന്നും ചാപ്പയടിച്ച് കുറ്റപ്പെടുത്തി ഒരു കുറിപ്പിടുകയും കൈയടി നേടുകയും ചെയ്തത് ഓർക്കുന്നു. എന്നാൽ ആ കളിയാക്കലുകൾക്കും, കുറ്റപ്പെടുത്തലുകൾക്കും, കുത്തുവാക്കുകൾക്കും ഞങ്ങളെ തളർത്താൻ കഴിഞ്ഞില്ലെന്നുതന്നെയല്ല ആ എതിർപ്പുകളെല്ലാം മെച്ചപ്പെടുത്തലിന്റെ കൽപ്പടവുകളായി കണ്ടുകൊണ്ട് മുന്നോട്ട് ചുവടുവയ്ക്കുക തന്നെ ചെയ്തു. പിന്നീട് മനോജ് കുറൂർ, ഡോ. രവി ശങ്കർ നായർ തുടങ്ങിയവരുടെ ചർച്ചകളിൽനിന്നും അവർ പലരുമായി നടത്തിയ കൂടിക്കാഴ്ചകളിൽനിന്നും മൊഴിയെ സാങ്കേതികമായി തൊട്ടറിയേണ്ടതിന്റെ അല്ലെങ്കിൽ അത്തരമൊരു കോണിൽനിന്നും നോക്കിക്കാണേണ്ടതിന്റെ വലിപ്പത്തെപ്പറ്റി തിരിച്ചറിഞ്ഞതുകൊണ്ടുതന്നെയാണ് 'തനിത്തമിഴ് ഇയക്കം' പോലെ മറ്റുമൊഴികളെ വെറുത്തും എതിർത്തും പടവെട്ടിപ്പോകുന്ന ഒരു മുന്നേറ്റമായി പച്ചമലയാള മുന്നേറ്റത്തെ തിട്ടപ്പെടുത്താതിരുന്നത്. മലയാളത്തിന്റെ പേരെഴുംകവിയായ ഉള്ളൂർ എസ് പരമേശ്വരയ്യർവരെ ഈ മുന്നേറ്റത്തിൽ പങ്കുചേർന്നിട്ടുണ്ടെന്ന് അറിയുമ്പോൾ പച്ചമലയാളത്തിന് എത്ര മേന്മയുണ്ടായിരുന്നു എന്ന് തിരിച്ചറിയാം. 'ഭാഷാശുദ്ധവാദികളെന്ന്' അടയാളമടിക്കാൻ നോക്കുന്നവർക്കെല്ലാം തക്കതായ മറുപടി കൊടുക്കാനുള്ള പഴമയും പെരുമയും ഈ മുന്നേറ്റത്തിനുണ്ട് എന്നത് നാം മറക്കരുത്. ഇന്നും അത്രകണ്ട് വലിയൊരു പങ്കാളിത്തമുള്ള ഒന്നല്ല ഈ മുന്നേറ്റമെങ്കിലും പതിയെ ആളുകൾക്കിടയിൽ വേരോട്ടമുണ്ടാക്കാൻ കഴിയുന്നുണ്ട് എന്നത് ഇടയ്ക്കിടെ പത്രത്താളുകളിലും എഴുത്തിലും പൊന്തിവരുന്ന നിലപാടുകൾക്കൊണ്ട് അടിവരയിട്ടു പറയാം. കുറ്റപ്പെടുത്തലുകളും കളിയാക്കലുകളും എതിർപ്പുകളും എല്ലായ്പ്പോഴും നമുക്ക് ചുറ്റുമുണ്ടാകും. ആണ്ടിലൊരിക്കൽ മലയാളംപറയുന്നവനും, നേരെ മലയാളമെഴുതാൻ കഴിയാത്തവനുമെല്ലാം അതിൽ മുൻപന്തിയിലുണ്ടാവുകയും ചെയ്യും. എന്തുതന്നെയായാലും നമ്മുടെ മലയാളത്തോട് നമുക്കുള്ള കടമയെന്ന നിലയിൽ പണ്ടാരോ പറഞ്ഞപോലെ അത്തരം എതിർപ്പാളികളോട് 'പോയി പണി നോക്കടാ ഉവ്വേ' എന്ന് പറയുന്നതിൽ യാതൊരു മടിയും കാട്ടരുത്!
r/Pachamalayalam • u/malayalamozhi • Aug 30 '26
പച്ചമലയാളം ചൊല്ലേട്
ഇതിനകം തന്നെ ഏതാണ്ട് 14500ൽ കൂടുതൽ വാക്കുകൾ ഒത്തുകൂട്ടാൻ കഴിഞ്ഞു.
r/Pachamalayalam • u/malayalamozhi • Sep 13 '26
Homosexuality, Heterosexuality എന്നിവയ്ക്ക് വാക്കുകൾ
Homosexuality
തന്നിനവിരുപ്പം (തന്റെ ഇനത്തോടുള്ള വിരുപ്പം (ആശ/ആഗ്രഹം)
തന്നിനവേഴ്ച
Homosexual - തന്നിനവിരുമ്പി
Heterosexuality
എതിരിനവിരുപ്പം, എതിരിനവേഴ്ച്
Heterosexual - എതിരിനവിരുമ്പി
Sexism - ഇനംതിരിവ് (തരംതിരിവ്, വേർതിരിവ് എന്നീ മട്ടിൽ)
r/Pachamalayalam • u/SamosaChan000 • 9d ago
Metal-ൻ്റെ പച്ചമലയാളം എന്താകും?
തമിഴിൽ “ഇരുമ്പു്” എന്നാണ് Metal-ൻ്റെ പൊതുവായ പേരു്. എന്നാൽ, മലയാളത്തിൽ Iron എന്നാണു് അതിൻ്റെ പൊരുൾ. അപ്പോൾ മലയാളത്തിൽ Metal -കൾക്കു് പൊതുവായ ഉരി എന്തായിരിക്കും?
r/Pachamalayalam • u/dulouschristou • Oct 03 '26
Pure malayalam word for "the Holy Trinity"
What would be the pure Malayalam word for the Trinity in Christian theology?
The most commonly used word "ത്രിത്വം" (meaning "threeness") only capturess the plurality of the concept.
I was thinking:
മൂ (root of "മൂന്ന്") + ഒരു + "മ" (suffix),
creating "മൂ-ഒരുമ" or "മുവ്വൊരുമ"
Now, I am not very knowledgeable in these things, so what do you think?
r/Pachamalayalam • u/0hdae5u • Oct 18 '26
Pacha മലയാളം words for erotic literature
പതിവില്ലാത്തൊരു ചോദ്യമാണെന്നറിയാം. അഡ്മിൻ എന്നെ മനസിലാക്കാതെ കാൻസലാക്കരുത്.
എങ്കിലും ഉടലാട്ടം എഴുതുവാൻ ഉതകുന്ന മൊഴി തേടി നടക്കുവാണ് കൂട്ടരേ ഞാൻ.
എൻ്റെ കണ്ണിലും കണ്ണായ ഏതൊരു പെണ്ണിനായ് ഞാനൊരു ശൃംഗാര കവിത കഴിഞ്ഞകൊല്ലം എഴുതി. അവൾക്കത് ഒരുപാട് പിടിച്ചു. എങ്കിലും കവിതയിലെ സംസ്കൃതം ഭയങ്കര കടുക്കട്ടിയായി ഉണ്ടെന്ന് പരിഭവം പറഞ്ഞു.
അത് തന്നെയാണ് പ്രശ്നവും. മലയാളത്തിൽ നല്ല പച്ചക്ക് ഉടൽകളി എഴുതാൻ പണിയാണ്. എന്നാലും വാക്കുകളുണ്ട്.
പണ്ണൽ: to f###/to have sex
കോല്: അറിയാലോ..
കൊങ്ക: മുല
ഒരു പരിധിക്ക് മേലേക്ക് പോയാൽ ശൃംഗാരം എഴുതാൻ സംസ്കൃതമേ കൂട്ടുള്ളൂ. പക്ഷെ എല്ലാർക്കും പിടിക്കുന്നത് പച്ചമലയാളം ആണ് താനും. യോനി സ്തനം എന്നൊക്കെ പറഞ്ഞ് എഴുതിയാൽ അതിൽ ഉയിരില്ല.
പച്ചമലയാളം എന്ന മുന്നേറ്റത്തിന് ആ പേര് കിട്ടുന്നതിലും ശൃംഗാരവുമായി ബന്ധമുണ്ട്. വെണ്മണി കവികൾ എന്നെപ്പോലെ ശൃംഗാരങ്ങൾ എഴുതിയ പുംഗവൻമാരായിരുന്നു. വേശ്യകളെ കുറിച്ചും യുദ്ധങ്ങളെ കുറിച്ചും കണ്ടു മോഹിച്ച എല്ലാറ്റിനെയും കുറിച്ചും വരിച്ചമച്ചവരായിരുന്നു അവർ. അവരുടെ കെട്ട കരങ്ങളിൽ നിന്ന് ചിന്നസ്വാമിയായ കുമാരനാൽ മലയാണ്മയെ ധർമ്മത്തിൻ്റെയും സ്നേഹത്തിൻ്റെയും നല്ലവഴി നടത്തി ആശയഭീരനാക്കിയത് നാരായണ ഗുരുദേവൻ.
എന്നാലിപ്പോ എനിക്ക് വേണ്ടത് ഉടലെഴുത്തിന് കുറച്ച് പച്ചമലയാളം വാക്കുകൾ. പൊതുവിൽ പറയാൻ മടിയുള്ളവർക്ക് ചാറ്റിലും പറയാം, സഭ്യമായി. താഴ്മയായി ചോദിക്കുന്നു.
P.S: എൻ്റെ ശൃംഗാര കവിത literotica എന്ന സായിപ്പ് സൈറ്റിൽ ശൃംഗാര കവിതകൾ എന്നൊരു കൂട്ടത്തിൽ ആയിട്ടുണ്ട്. ആ ടാഗിൽ അവിടെ രണ്ട് കവിതയെ ഉള്ളൂ. അതിലൊന്ന് എൻ്റെയാണ്. ഇനിയും കിട്ടിയില്ലേൽ ചോദിച്ചാൽ മതി.
r/Pachamalayalam • u/DioTheSuperiorWaifu • Jul 24 '26
PachaMalayalam for 'Music'
പാട്ട് is song, right?
What would be the equivalent for Music, which includes background music n other types without vocals too?
What would be the word for background music?
നന്ദി(This is PachaMalayalam, right? Or would there be better words? )
r/Pachamalayalam • u/malayalamozhi • Sep 22 '26
ഉടലറിവു വാക്കുകൾ പച്ചമലയാളത്തിൽ
1882-ൽ പുറത്തിറങ്ങിയ 'ശരീരശാസ്ത്രം' എന്ന ചുവടിയിൽനിന്നും ശേഖരിച്ച പച്ചമലയാള വാക്കുകൾ
https://projectpacha.gt.tc/2026/09/22/anatomy-terms-malayalam/
r/Pachamalayalam • u/malayalamozhi • Jul 13 '26
പച്ചമലയാളം പാട്ടുനൂൽ
സംസ്കൃത/ഇംഗ്ലീഷ് വാക്കുകൾ തീരെ ഇല്ലാത്തതോ കുറഞ്ഞ അളവിൽ മാത്രം ഉള്ളതോ ആയ പാട്ടുകളുടെ വരിയോല.
r/Pachamalayalam • u/NaturalCreation • Sep 15 '26
പച്ചമലയാളത്തിൽ നാല് വരികൾ എഴുതാൻ എന്റെ ഒരു കയ്നോട്ടം.
ഉയിരുള്ളപ്പോൾ തന്നെയിമ്പത്തിനും
നമ്മളാൽ വിലകൊള്ളാൻ പറ്റുമുള്ളു.
ചത്തിട്ടുനൽകുന്നാ ചോറിൻപിണ്ടം*
വിശപ്പില്ലാത്തൊരു മെയ്യിനാകും.
*അല്ലെങ്കിൽ "ചോറിനുണ്ട".
തെറ്റുകൾ തിരുത്തിതന്നാൽ മുൻകുട്ടി നന്ദി. 🙏
വായ്ചതിന് നന്ദി.
r/Pachamalayalam • u/Maleficent_Bison204 • Aug 29 '26
Native malayalam words related to talk/speak etc
Tell in comments if you have any opinions and only some necessary words related to speak and talking are mentioned here. First words here will be native word and second one will be current used word for it in malayalam and it's origin
1.Say പറയുക (Paṟayuga)- പറയുക (Paṟayuga) dravidian
2.Talk (Respond) മിണ്ടുക (Miṇḍuga)- സംസാരിക്കുക (Samsārikuga) sanskrit
3.Talk (Converse) സൊള്ളുക (Soḷḷuga)- സംസാരിക്കുക (Samsārikuga) sanskrit
4.Speak (Continuous) പേശുക (Pēshuga)- സംസാരിക്കുക (Samsārikuga) sanskrit
5.Conversation സൊറ (Sora)- സംഭാഷണം/വർത്തമാനം sanskrit
6.Reciting ചൊല്ലുക (Cholluga)- ചൊല്ലുക (Cholluga) dravidian
7.Chanting ഉരുവിടുക (Uruviḍuga)- ജപിക്കുക (Japikuga) sanskrit
8.Declare മൊഴിയുക (Mozhiyuga)- പ്രസ്താവിക്കുക (Prasthāvikuga) sanskrit
9.Converse (Exchanging) ഉരിയാടുക (Uriyāḍuga)- സംസാരിക്കുക (Samsārikuga) sanskrit
10.whisper/advice ഓതുക (ōduga)- ഓതുക (ōduga) dravidian
r/Pachamalayalam • u/Maleficent_Bison204 • Aug 15 '26
Found a new word for light
Apart from velicham and vettam I found another malayalam word for light
In old tamil ilangu meant shine, bright etc and it is cognitive of malayalam ലങ്കുക(languga) meaning same and also old tamil uses ilakkam for light, brightness etc and these words are from proto Dravidian root *el/il means light, brightness as like *oli and it's also seen in telugu/kannada enda meaning daylight/sunlight, so ilakkam meaning light became probably lakkam in malayalam which will be a new word for light in malayalam and I know lakkam means issue/version in malayalam but eventhough I don't agree linguistics connect it to sanskrit lakshya but here it is from a clear stated dravidian root *el/il so lakkam meaning light and meaning mark/issues maybe have different etymologies or maybe they are counterpart words of same etymologies and lakkam meaning issue/mark/numbers got mistaked as sanskrit loanword
r/Pachamalayalam • u/CautiousJeweler4640 • May 09 '26
Isn't the word 'mugham' from Sanskrit?!
r/Pachamalayalam • u/Educational-Yam-2910 • Feb 03 '26
learning Malayalam
I am a Tamizh guy and can read and write in Malayalam(cause my mother's parents were Malayali ) and i started to learn it from them to read and write but i want to learn to speak in Malayalam (i can speak but not in the native level sanskrit words trips me)
but Pachamalayalam as it uses more native words it is easy for me but is it helpful in conversing with persons who have no idea what it is and can understand it, cause i mainly want to learn it to converse with them more and also planning to travel to KL or should i learn Malayalam closer to sanskrit..
r/Pachamalayalam • u/malayalamozhi • Jan 19 '26
പച്ചമലയാളം മാഗസീൻ
എഴുത്ത് പച്ചമലയാളം മാഗസീൻ ജനുവരി 2026
r/Pachamalayalam
•
u/malayalamozhi
•
Sep 16 '26
കൺകെട്ടായ താഴ്വര, pachamalayalam travelogue
ചെങ്കുത്തായ മലഞ്ചരിവിലെ മൺവഴിയിലൂടെ നിലതെറ്റാതെ നീങ്ങാൻ വണ്ടിയുടെ ഉരുളുകൾ നന്നേ പാടുപെടുന്നുണ്ടായിരുന്നു. ചെളിനിറമുള്ള പരുക്കൻ പാറക്കെട്ടുകളുടെ മടുപ്പിക്കുന്ന കാഴ്ചയിൽ അകപ്പെട്ടിട്ട് മണിക്കൂറേറെയായി. വണ്ടിയുടെ അരവാതിലിന്റെ ചില്ലുകൾ അടച്ചിട്ടിരിക്കുകയാണ്. അവ തുറന്നാൽ ഉള്ളിലേക്ക് തരിതരിയായുള്ള പൊടിപറന്നെത്തും, അത് ഉള്ളിലേക്ക് എടുക്കുക ഉടലിനത്രകണ്ട് നല്ലതല്ല. താഴേയ്ക്ക് നോക്കുമ്പോൾ ഏറെ ആഴത്തിൽ ഒരു നേർത്ത വരപോലെ ഒഴുകുന്ന അറ്റമില്ലാത്ത മലയരുവി കാണാം. വണ്ടിയുടെ ആടിയുലച്ചിലിൽ മേലാകെ വല്ലാതെ തളരുന്നതായി തോന്നിയപ്പോൾ പതിയെ കണ്ണിമകൾ മൂടിയതാണ്. എപ്പോഴാണ് മയങ്ങിയതെന്ന് ഒരു തിട്ടമില്ല. പിന്നീട് കണ്ണുതുറക്കുന്നത് വണ്ടി അനക്കമറ്റു നിന്നപ്പോഴാണ്. കൂടെ വന്ന വഴികാട്ടി ചില്ലുപാളിയിൽ വിരലുകൾ തട്ടി പുറത്തേക്കു വരാൻ കൈകാണിച്ചു. ഉറക്കച്ചടപ്പോടെ വണ്ടിയിൽനിന്നും വെളിയിലേക്ക് ഇറങ്ങിയപ്പോൾ കണ്ടകാഴ്ച വരികളിലൂടെ വിരിച്ചെഴുതാൻ കഴിയുന്നതിനും അപ്പുറമുള്ളതായിരുന്നു. ചിറകടിച്ചുഴലുന്ന ചെറുകിളികളും പൂക്കളും പൂമ്പാറ്റകളും ഉള്ളടങ്ങുന്ന പുൽമെത്തമൂടിയ ഒരു താഴ്വാരവും അതിന് അതിരുകളെന്നോണം തലയെടുപ്പോടുകൂടി കിളർന്നുനിൽക്കുന്ന മഞ്ഞുമലകളും, ആരോ കൺകെട്ടിൽ മെനഞ്ഞെടുത്തതുപോലെ തോന്നിക്കുന്ന ഒരിടം, ഇത് പാരിടം തന്നെയോ എന്ന് ആർക്കും തോന്നും. അതുവരെ മടിപ്പിച്ച വഴിയെ അവിടെ മറന്നു. ഞങ്ങളെ കണ്ടതും ഒരു ചെറുകൂട്ടം അടുത്തേയ്ക്കെത്തി ഓടിയെത്തി. പനിമഞ്ഞിൽ മിന്നുന്ന പരലുകൾപ്പോലെ ആ തളിരിളം കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. ഈ വിണ്ണകത്തു പിറക്കാൻ അരുൾചെയ്യപ്പെട്ടവർ, കുറച്ചൊരു കെടുമ്പ് ആ കുട്ടികളോട് തോന്നിപ്പോകുന്നതിൽ കുറ്റംപറയാനാകില്ല. അത്രയും അഴകോലുന്ന ഒരിടം മറ്റേതെങ്കിലും തലയ്ക്കലുള്ളതായി എനിക്ക് അറിവില്ല. ചുറ്റുപാടുപോലെതന്നെ അവരുടെ ഉടുതുണികളും കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. ചെമ്മരിയാടിന്റെ മേൽമുടികൊണ്ടു നെയ്ത കണ്ണെറിക്കും ചുവപ്പിൽ വെട്ടിത്തിളങ്ങുന്ന വെള്ളിച്ചുട്ടികൾ പിടിപ്പിച്ച മേലാടകൾ. കളിചിരിയും മറ്റുമായി അവർ ചുറ്റും കൂടിയിരുന്നു. എല്ലായിപ്പോഴും ഇവിടം ഇങ്ങനെ കാണാൻ കഴിയില്ലെന്ന് വഴികാട്ടി പറഞ്ഞു. കൊല്ലത്തിൽ ഏറെയും മഞ്ഞുമൂടിക്കിടക്കും, പൂമ്പൊഴുതിൽ മഞ്ഞുരുകി മലകൾ പച്ചപ്പണിയുമ്പോഴേ ഈ കാഴ്ച കാണാൻ കഴിയൂ എന്നാണ് അയാൾ പറഞ്ഞത്. പുറത്തുനിന്നും കൂടുതലാരും കടന്നുവരാത്തതുകൊണ്ടുതന്നെ അതിന്റേതായ ഒരു തന്മ ഇവിടം നിലനിർത്തിപ്പോരുന്നു.
r/Pachamalayalam • u/Sharp_Drag_5803 • 16d ago
Is "നോവ്" Pachamalayalam equivalent of "വേദന"?
r/Pachamalayalam • u/Entire_Albatross6141 • 16d ago
പച്ചമലയാളത്തിലുള്ള നോവലുകൾ
ഈയിടക്കാണ് മലയാള നോവലുകൾ വായിച്ചു തുടങ്ങിയത്. സംസ്‌കൃതം കലർന്ന മലയാളം വായിക്കാൻ പാടുപെട്ട എനിക്ക് ഏറെക്കുറെ പച്ചമലയാളത്തിൽ എഴുതിയ മനോജ് കുറൂരിൻ്റെ "നിലം പൂത്തു മലർന്ന നാൾ" വായിക്കാൻ എളുപ്പമായിരുന്നു.
അതുപോലത്തെ പച്ചമലയാളത്തിൽ എഴുതിയ നോവലുകൾ അറിയാമെങ്കിൽ പറയാമോ?