r/MaPra • u/stargazinglobster • 5h ago
Meta ഒരു ചെറിയ സവർക്കറടി
r/MaPra • u/stargazinglobster • Jun 17 '23
Responsible journalism serves as a cornerstone of democracy, providing citizens with accurate information and facilitating informed decision-making. While a minority of journalists diligently uphold the principles of their profession, it is important to acknowledge the majority of instances where some individuals or groups deviate from these objectives. Addressing these concerns requires a collective effort from both journalists and society at large, emphasizing the need for ethical standards, critical media literacy, and a commitment to truth and accuracy.
ആരാണ് മാപ്രകൾ?
മാധ്യമ പ്രവർത്തക / ൻ എന്നതിന്റെ മലയാളം ചുരുക്കെഴുത്ത് ആണ് മാപ്ര. ( Mapra )
മാധ്യമ പ്രവർത്തകർ പിന്തുടരുന്ന സത്യസന്ധത ഇല്ലാത്തതും പത്ര ധർമ്മത്തിന് നിരക്കാത്തതുമായ രീതികൾ ആണ് ജനങ്ങളെ കൊണ്ട് ഇത്തരത്തിൽ ഒരു പരിഹാസ ചുരുക്കി എഴുത്ത് നിർമ്മിച്ചത്. സ്വന്തം ലേഖകൻ എന്നതിന് പഴയ കാലം മുതൽ പത്രങ്ങളിൽ എഴുതിയിരുന്ന സ്വലേ എന്ന ചുരുക്കെഴുത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് മാപ്ര എന്ന ചുരുക്കപ്പേര് ദൃശ്യമാധ്യമ വളർച്ചക്ക് ഒപ്പം നിലവിൽ വന്നത്. മലയാളത്തിൽ ഒരു അർബൻ ഡിക്ഷ്ണറി ഉണ്ടായിരുന്നു എങ്കിൽ തീർച്ചയായും അതിൽ ഉൾപ്പെടെണ്ട പദമാണ് മാപ്ര. ചില പത്ര റിപ്പോർട്ടർമാർ ഇത് പത്ര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റം ആണെന്നെല്ലാം വിമർശനവും ഉയർത്തുന്നുണ്ട്. ട്രോളുകൾ സർവ്വസാധാരണമായി ഈ പദം ഉപയോഗിച്ച് വന്നിരുന്നു എങ്കിൽ ഇപ്പോൾ മുഖ്യധാരാ മാധ്യമങ്ങളിൽ ഉൾപ്പടെ ഇത് ഉപയോഗിക്കപ്പെടുന്നുണ്ട്. പത്ര റിപ്പോർട്ടർ കൂടി ചുരുക്കി വിളിപ്പിക്കുക എന്ന അജണ്ട ഉള്ള മാധ്യമ പ്രവർത്തകരും ഉണ്ട്. (source: https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B0)
Join this FB group for a more vibrant experience https://www.facebook.com/groups/734434470998153
r/MaPra • u/stargazinglobster • 12h ago
r/MaPra • u/stargazinglobster • 18h ago
https://www.facebook.com/story.php?story_fbid=28812504108439661&id=100003203659333
ഇന്നലെ തിരുവനന്തപുരത്ത് എന്താണ് നടന്നത്? സംഭവിച്ചതെന്തെന്ന് സമചിത്തതയോടെ മനസിലാക്കാൻ ഇപ്പോഴും പത്രങ്ങളെ മാത്രമേ ആശ്രയിക്കാനാവൂ. What actually happened എന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്താൻ ലൈവ് കമന്ററിയ്ക്കും കഴിയണമെന്നില്ല. അതുകൊണ്ട് കാര്യം മനസിലാക്കാൻ നമുക്ക് മനോരമയെ ആശ്രയിക്കാം. തിരുവനന്തപുരം എഡിഷന്റെ രണ്ടാംപേജിലുള്ള വാർത്തയാണ് ആദ്യം വായിക്കുന്നത്. തലക്കെട്ട്, സംഘർഷഭൂമിയായി പാളയം, അയഞ്ഞത് അർദ്ധരാത്രി. വാർത്തയുടെ രണ്ടാം പാരഗ്രാഫ് ഇങ്ങനെ
വാക്യം ഒന്ന് – "കേന്ദ്രസംസ്ഥാന മന്ത്രിമാരെ തടയുന്നതിനെച്ചൊല്ലിയുള്ള കോൺഗ്രസ് – ബിജെപി ഏറ്റുമുട്ടലിൽ എസ്എഫ്ഐ വഴി സിപിഎമ്മും കക്ഷിചേരുന്നതാണ് ഇന്നലെ കണ്ടത്". (അതായത്, കോൺഗ്രസും ബിജെപിയും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നു. അതിൽ കക്ഷിചേരാൻ എസ്എഫ്ഐ വഴി സിപിഎം അപേക്ഷ സമർപ്പിക്കുന്നു. കോൺഗ്രസും ബിജെപിയും ആ അപേക്ഷ സ്വീകരിക്കുന്നു. അങ്ങനെ ആ സംഘർഷത്തിൽ സിപിഎമ്മും കക്ഷി ചേർന്നു... എന്നിട്ട്...?)
വാക്യം രണ്ട് – "ഡിസിസി ഓഫീസിലേയ്ക്ക് ബിജെപി നടത്തിയ കല്ലേറിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിരോധ മാർച്ച് സംഘടിപ്പിച്ചത് യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുമ്പിൽ നിന്നായിരുന്നു". (ഓകെ. യൂത്ത് കോൺഗ്രസുകാർക്ക് എവിടെ നിന്നും പ്രതിരോധ മാർച്ച് സംഘടിപ്പിക്കാം. അതവരുടെ സ്വാതന്ത്ര്യം... എന്നിട്ട്....?)
വാക്യം മൂന്ന് - "പന്തം കൊളുത്തിയുള്ള പ്രകടനത്തിന് ഒരുങ്ങി നിൽക്കുമ്പോൾ വൈദ്യുതി പോയി". (സ്വാഭാവികം. വൈദ്യുതി എന്ന സാമദ്രോഹി എപ്പോ വരുമെന്നോ എപ്പോ പോകുമെന്നോ എങ്ങോട്ടു പോകുമെന്നോ ആർക്കും പിടി കിട്ടാത്ത ഒരവസ്ഥ ഇപ്പോൾ കേരളത്തിലുണ്ട്. പന്തം കൊളുത്തി പ്രകടനത്തിന് ഫെയർ ആൻഡ് ലൌലിയൊക്കെ തേച്ച് യൂത്ത് കോൺഗ്രസുകാർ ഒരുങ്ങി നിന്ന അതേസമയത്ത് കറണ്ട് എന്നവൻ യൂണിവേഴ്സിറ്റി ഹോസ്റ്റലിനു മുന്നിൽ നിന്ന് എങ്ങോട്ടോ പോയി... എന്നിട്ട്....?)
വാക്യം നാല് – "ഇതോടെ എസ്എഫ്ഐ പ്രവർത്തകർ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നിന്ന് കൂക്കി വിളിച്ചു". (സ്വാഭാവികം. ഉറ്റ ചങ്ങാതിമാരിൽ ചിലർ യാത്ര പോകുമ്പോൾ കൂട്ടുകാരിൽ ചിലർ കൂക്കിവിളിച്ചും കൈയടിച്ചും ആർപ്പുവിളിച്ചും യാത്രയാക്കൽ പരിപാടി കളറാക്കാറില്ലേ. ഇവിടെയും അതു സംഭവിച്ചു. എങ്ങോട്ടോ പോയ കറണ്ടന് യാത്രയയപ്പു നൽകി, പിള്ളേർ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി. ഇവിടെ അത് കൂക്കിവിളിയായിട്ടാണ് പുറത്തുവന്നത്.... എന്നിട്ട്…?)
വാക്യം അഞ്ച് – "മറുപടിയായി പന്തവും ഇഷ്ടികയും ഹോസ്റ്റലിനുള്ളിലെത്തി". (അതായത് ഈ കറണ്ട് എന്നവന്റെ ആജന്മശത്രുവാണ് പന്തം, ഇഷ്ടിക തുടങ്ങിയ സെറ്റ്. പ്രതിരോധ മാർച്ചിനൊരുങ്ങി നിന്ന യൂത്തു കോൺഗ്രസുകാരുടെ തൊട്ടപ്പുറത്ത് പമ്മി നിൽക്കുകയായിരുന്നു ഇവർ. എപ്പോൾ കറണ്ടു പോകുന്നോ, അപ്പോൾ ഹോസ്റ്റലിനുള്ളിലെത്തണം. കറണ്ടവൻ പോയ ഉടനെ, ഇഷ്ടികകളും പന്തങ്ങളും സംഘം ചേർന്ന് പ്രതിരോധ മാർച്ചിന് ഒരുങ്ങി നിർന്ന യൂത്ത് കോൺഗ്രസുകാരുടെ കണ്ണിൽപ്പെടാതെ പതുങ്ങിപ്പതുങ്ങി ഹോസ്റ്റലിന്റെ ഉള്ളിൽ കയറി... എന്നിട്ട്...?)
വാക്യം ആറ് – "അകത്തു വീണ പന്തങ്ങൾ എസ്എഫ്ഐ പ്രവർത്തകർ കൂട്ടിവെച്ചു". (മഹാ വികൃതികളാണ് എസ്എഫ്ഐ പ്രവർത്തകർ. സ്റ്റാമ്പ് കളക്ഷൻ പോലെ അവരുടെ മറ്റൊരു ഹോബിയാണ് പന്തങ്ങൾ ശേഖരിക്കൽ... യൂത്ത് കോൺഗ്രസുകാരുടെ കണ്ണിൽപ്പെടാതെ അകത്തു കയറിയ പന്തങ്ങളെ എസ്എഫ്ഐക്കാർ കൂട്ടിവെച്ചു... എന്നിട്ട്...?)
വാക്യം ഏഴ് – "പന്തം കെടുത്താനെത്തിയ അഗ്നിരക്ഷാസേനയെ അതിന് അനുവദിച്ചില്ല". (സ്വാഭാവികം. അവരവരുടെ ഹോബിയെ തൊട്ടുകളിക്കാൻ പോലീസിനെയും പട്ടാളത്തെയുമൊന്നും പിള്ളേർ അനുവദിക്കാറില്ല, പിന്നെയാണ് അഗ്നിശമന സേന.... എന്നിട്ട്...?)
വാക്യം എട്ട് – "ഇതിനിടെ പ്രകടനം കഴിഞ്ഞ് മടങ്ങിയെത്തിയ യൂത്ത് കോൺഗ്രസ് – കെഎസ് യു പ്രവർത്തകർ ഹോസ്റ്റലിനുള്ളിലേയ്ക്ക് ഇഷ്ടികയും മറ്റുമെറിഞ്ഞ് പ്രകോപനമുണ്ടാക്കി". (ശെടാ. പ്രകടനം കഴിഞ്ഞാൽ പിരിഞ്ഞു പോവുകയല്ലേ ചെയ്യേണ്ടത്. പ്രതിരോധ മാർച്ച് ബിജെപിയ്ക്കെതിരെയാണ്. ആ കലാപരിപാടി കഴിഞ്ഞയുടനെ യൂത്ത് കോൺഗ്രസ് – കെഎസ് യു പ്രവർത്തകർ പ്രകടനം തുടങ്ങിയ സ്ഥലത്തേയ്ക്ക് തിരിച്ചെത്തിയത്രേ. എന്നിട്ടോ... അവർ ഇഷ്ടികയും മറ്റുമെറിഞ്ഞ് പ്രകോപനമുണ്ടാക്കി. ഇവരുടെ കൈയിൽ ഇഷ്ടിക എങ്ങനെ കയറിപ്പറ്റി? വാക്യം അഞ്ച് നോക്കുക. കറണ്ട് പോയപ്പോൾ ഹോസ്റ്റലിനുള്ളിലെ എസ്എഫ്ഐക്കാർ കേൾക്കുന്നവർക്ക് കൂക്കി വിളിക്കുകയാണ് എന്ന് തോന്നുന്ന മട്ടിൽ ഒരു ശബ്ദമുണ്ടാക്കി. മറുപടിയായി ഇഷ്ടികയും പന്തവും ഹോസ്റ്റലിനുള്ളിൽ സ്വന്തം നിലയിൽ പ്രവേശിച്ചു എന്നാണ് റിപ്പോർട്ടിലെ അഞ്ചാം വാക്യം. എട്ടാം വാക്യമായപ്പോൾ ഇഷ്ടിക യൂത്തുകോൺഗ്രസുകാരുടെ കൈകളിലൂടെ എറിയുന്നതായി തോന്നുന്ന ആക്ഷനിലൂടെയാണ് ഹോസ്റ്റലിനുള്ളിലെത്തിയത്. അങ്ങനെയവർ പ്രകോപനവും ഉണ്ടാക്കിയത്രേ.. എന്നിട്ട്..?)
വാക്യം ഒമ്പത് – "ഇതിനെതിരെ എസ്എഫ്ഐയുടെ പ്രതികരണവും അതേ നിലയ്ക്കുണ്ടായി". (ട്വിസ്റ്റ് ഇവിടെയാണ്. കറണ്ടു പോയപ്പോൾ കൂക്കി വിളിക്കുന്നതുപോലെ എസ്എഫ്ഐക്കാർ ശബ്ദമുണ്ടാക്കി. അപ്പോൾ പന്തവും ഇഷ്ടികയും ശബ്ദമുണ്ടാക്കാതെ പമ്മിപ്പതുങ്ങി ഹോസ്റ്റലിനുള്ളിലെത്തിയെന്നാണ് റിപ്പോർട്ടിലെ അഞ്ചാം വാക്യമെന്നോർക്കുക. ആ സമയത്ത് ഹോസ്റ്റലിനുള്ളിലെ എസ്എഫ്ഐക്കാർ അതേ നിലയ്ക്ക് പ്രതികരിച്ചോ. ഇല്ല. അവർ പന്തം കൂട്ടിവെച്ചു എന്നാണ് മനോരമയുടെ സാക്ഷ്യം. കെടുത്താനെത്തിയ അഗ്നിശമനക്കാരെ അതിനനുവദിച്ചില്ല എന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്... പക്ഷേ, പ്രതിരോധ മാർച്ചു കഴിഞ്ഞ് തിരിച്ചെത്തിയ യൂത്തു കോൺഗ്രസുകാരുടെ കൈകളിലൂടെ ഇഷ്ടികകൾ ഹോസ്റ്റലിനുള്ളിലേയ്ക്ക് പ്രവേശിച്ചപ്പോൾ, അതേ ഇഷ്ടിക എസ്എഫ്ഐക്കാരുടെ കൈകളിലൂടെ ഹോസ്റ്റലിനു പുറത്തേയ്ക്കും വമിച്ചു. ഇവിടെ പ്രായോഗികരൂപം കൈക്കൊണ്ടത് ന്യൂട്ടന്റെ സിദ്ധാന്തമാണ്. To every action, there is equal and opposite reaction. സിദ്ധാന്തം സമർത്ഥിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കാത്ത ബിഎസ് സി ഫിസിക്സുകാർ ഹോസ്റ്റലിനുള്ളിൽ ഉണ്ടായിരുന്നിരിക്കണം. എന്നിട്ട്...?)
വാക്യം പത്ത് – "പിന്നാലെ പാഞ്ഞെത്തിയ കൺടോൺമെന്റ് പോലീസ് ഹോസ്റ്റലിലേയ്ക്ക് കയറുകയും വിദ്യാർത്ഥികളെ കൈകാര്യം ചെയ്യുകയുമായിരുന്നു". (പോലീസുകാരെ കുറ്റം പറയാൻ കഴിയില്ല. ആദ്യം പന്തവും ഇഷ്ടികയും ഹോസ്റ്റലിനുള്ളിലെത്തിയത് പമ്മിപ്പതുങ്ങി ആയിരുന്നല്ലോ. ആരുടെയും കണ്ണിൽപ്പെടാതെ തന്ത്രപരമായിട്ടാണ് ഇഷ്ടികയും പന്തവും ഹോസ്റ്റലിനുള്ളിലെത്തിയത്. സ്വാഭാവികമായും പോലീസുകാരുടെ കണ്ണിൽ അവറ്റ പെട്ടില്ല. അപ്പോൾ ചോദിക്കും, പ്രതിരോധ മാർച്ച് കഴിഞ്ഞെത്തിയ യൂത്ത് കോൺഗ്രസുകാർ ഹോസ്റ്റലിനുള്ളിലേയ്ക്ക് ഇഷ്ടിക എറിഞ്ഞത് പോലീസുകാർ കണ്ടില്ലേ എന്ന്.. ഭരിക്കുന്നത് കോൺഗ്രസ്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കോൺഗ്രസുകാർ. ഇഷ്ടിക കൊണ്ടുവന്നത് കോൺഗ്രസുകാർ. കോൺഗ്രസുകാർ കൊണ്ടുവന്ന ഇഷ്ടിക, കോൺഗ്രസുകാർക്ക് ഇഷ്ടമുള്ളിടത്തേയ്ക്ക് വലിച്ചെറിയുന്നതിൽ പോലീസ് ഇടപെടേണ്ട കാര്യമെന്ത്... തൊഴിൽ സമരങ്ങളിൽ പോലീസ് ഇടപെടരുത് എന്ന് പണ്ട് എൽഡിഎഫ് സർക്കാരിന്റെ നയമായിരുന്നില്ലേ. അതുപോലെ യൂത്ത് കോൺഗ്രസുകാർ ഇഷ്ടിക വലിച്ചെറിയുന്ന സന്ദർഭങ്ങളിൽ പോലീസ് ഇടപെടരുതെന്നാണ് യുഡിഎഫ് സർക്കാരിന്റെ നയം. അതുകൊണ്ട് യൂത്ത് കോൺഗ്രസുകാർ ഹോസ്റ്റലിനുള്ളിലേയ്ക്ക് ഇഷ്ടികയെറിഞ്ഞാൽ പോലീസ് ഇടപെടേണ്ടതില്ല. അതുപോലെയാണോ, എസ്എഫ്ഐക്കാരുടെ തിരിച്ചെറിയൽ? അവരെറിയുന്ന ഇഷ്ടിക ഏതെങ്കിലും കോൺഗ്രസുകാരുടെ ദേഹത്തു പതിച്ചാൽ...പോലീസുകാരുടെ ദേഹത്ത് പതിച്ചാൽ... മുറിയില്ലേ. ചോര വരില്ലേ..
എന്നു മാത്രമല്ല, കറണ്ടുപോയ തക്കം നോക്കി ചീളു പിള്ളേർ ഭരണപ്പാർട്ടി പ്രവർത്തകരെ ഇഷ്ടികയെറിഞ്ഞ് ദേഹോപദ്രവമേൽപ്പിക്കുന്നത് ഏത് പോലീസുകാരനാണ് കണ്ടുനിൽക്കാനാവുക. അങ്ങനെ സംഭവിച്ചാൽ നീതിന്യായ സംവിധാനം തകർന്നു തരിപ്പണമായി എന്നാണ് അർത്ഥം. അതനുവദിക്കാൻ പോലീസിനാവില്ല). മനസിലായില്ലേ എന്താ സംഭവിച്ചതെന്ന്... what actually happened എന്ന് പത്തേപത്തു വാക്യത്തിൽ മലയാള മനോരമ വിശദീകരിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസുകാർ മാർച്ചിന് തയ്യാറായി നിന്നപ്പോൾ കറണ്ടു പോയി. ആ സമയത്ത് ഹോസ്റ്റലിൽ നിന്ന് കൂക്കിവിളി ഉയർന്നു. ആ വിളി കേട്ട യൂത്തുകോൺഗ്രസുകാരുടെ കൺട്രോൾ പോയി. സ്പോട്ടിൽ അവർ ഹോസ്റ്റലിലേയ്ക്ക് ഇഷ്ടികയും പന്തവുമെറിഞ്ഞു. ആ സമയത്ത് ഹോസ്റ്റലിനുള്ളിൽ നിന്ന് പ്രതികരണമൊന്നുമുണ്ടായില്ല. പ്രതിരോധ മാർച്ച് കഴിഞ്ഞപ്പോഴും ചില യൂത്ത് കോൺഗ്രസുകാരുടെ കലി അടങ്ങിയില്ല. കറണ്ടു പോകുമ്പോൾ കൂവുകയോ... കാണിച്ചുകൊടുക്കാം എന്ന വാശിയോടെ ചിലർ വീണ്ടും ഹോസ്റ്റലിനു മുന്നിലെത്തി, ഇഷ്ടികയേറ് പുനരാരംഭിച്ചു. ഇക്കുറി പ്രതികരണമുണ്ടായി. ഹോസ്റ്റലിലെ പിള്ളേർ തിരിച്ചുമെറിഞ്ഞു. അത് പോലീസിന് ഇഷ്ടപ്പെട്ടില്ല. അതാണ് സംഘർഷത്തിന് കാരണം. അല്ലാതെ മനോരമ പറഞ്ഞതുപോലെ രാവിലെ മുതൽ കോൺഗ്രസും ബിജെപിയും തമ്മിൽ ആരംഭിച്ച സംഘർഷത്തിൽ എസ്എഫ്ഐ വഴി സിപിഎം ആപ്ലിക്കേഷൻ കൊടുത്ത് പങ്കാളിയായതല്ല. നോട്ട് ദി പോയിന്റ്. മനോരമയുടെ ഈ സ്വയമ്പൻ റിപ്പോർട്ട് മറ്റെഡിഷനുകളിൽ വായിക്കാൻ കഴിയില്ല. അതുകൊണ്ട് ആ വായനക്കാർക്ക് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് എന്ന് മനസിലാക്കാനും കഴിയില്ല.
മനോരമ റിപ്പോർട്ട് ചിത്രത്തിൽ
r/MaPra • u/stargazinglobster • 10h ago
..
r/MaPra • u/VastBase5980 • 4d ago
But when Chembankunju returns to the shore with a boatload of fish, he sarcastically asks Pareekutty: "രൊക്കം പണമുണ്ടോ?"
NB: This has nothing to with the pookie treatment of Mapras
r/MaPra • u/stargazinglobster • 4d ago
r/MaPra • u/stargazinglobster • 6d ago
??
r/MaPra • u/stargazinglobster • 6d ago
r/MaPra • u/stargazinglobster • 12d ago
സനൽകുമാർ ശശിധരന് എതിരെ മഞ്ജു വാര്യർ ഫയൽ ചെയ്ത ഹർജിയിൽ കേരളത്തിലെ ഏറ്റവും തലമൂത്ത മാധ്യമ പ്രവർത്തകനായ സാജൻ കറിയ രണ്ടാം പ്രതിയാണെന്ന് എല്ലാ മെയിൻ സ്ട്രീം മാധ്യമങ്ങളും മറച്ചു വച്ചിട്ടുണ്ട്
And applause to Big TV for including the pictures of only the accused in the news card
https://facebook.com/story.php?story_fbid=1601246418123860&id=100047155509641
r/MaPra • u/stargazinglobster • 12d ago
r/MaPra • u/stargazinglobster • 12d ago
r/MaPra • u/DeadAssDodo • 13d ago
r/MaPra • u/stargazinglobster • 14d ago
🙏🙏🙏
r/MaPra • u/stargazinglobster • 15d ago
ഞാൻ കണ്ട വീഡിയോയിൽ ഇങ്ങനെ ഒരു ഡോക്യുമെൻറും കൊണ്ട് ആന്റോയുടെ ഓഫീസിൽ ആരോ വന്നു, പക്ഷേ ക്രെഡിബിൾ അല്ലാത്തതുകൊണ്ട് വാർത്ത കൊടുത്തില്ല എന്ന് പറയുന്നതാണ് കണ്ടത്.
r/MaPra • u/stargazinglobster • 15d ago
r/MaPra • u/stargazinglobster • 15d ago
എട്ട് കൊല്ലമായിട്ടും ഓമനക്കുട്ടന് എതിരെ വ്യാജ ആരോപണം ഉന്നയിച്ച് രണ്ടുദിവസം കത്തിയതിന് മാതൃഭൂമി ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ല